ശിവസേന പ്രയോഗിച്ചിരുന്ന 'വജ്രായുധം' ഇനി രാജ്താക്കറെ യുടെ തട്ടകത്തില്‍, ഒപ്പം ബി.ജെ.പിയും..? അപ്രതീക്ഷിത ട്വിസ്റ്റിനൊരുങ്ങി മഹാരാഷ്ട്ര..!!
തീവ്രഹിന്ദുത്വ നിലപാടുകളില്‍ മാറ്റം വരുത്തി മഹാസഖ്യത്തിലേക്ക് ശിവസേന കാലെടുത്തുവച്ചതോടെ വലിയ ഒരു രാഷ്ട്രീയ മാറ്റത്തിനാണ് മഹാരാഷ്ട്ര വേദിയായത്.
എന്നാല്‍ ബി.ജെ.പിയുമായി അകന്ന് കോണ്‍ഗ്രസുമായും എന്‍.സി.പിമായും ഉദ്ദവ് താക്കറെ അധികാരം പങ്കിട്ടതോടെ ശിവസേനയുടെ സ്ഥാനത്തേക്ക് കടന്നുകയറാന്‍ ഒരുങ്ങുകയാണ് രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്).
ഇതിന്റെ തുടക്കമെന്നോണം പാര്‍ട്ടിയുടെ കൊടിയുടെ നിറം പൂര്‍ണമായും കാവി നിറത്തിലേക്ക് മാറ്റുകയാണ് നേതൃത്വം.
തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് പതാകമാറ്റമെന്നാണ് സൂചന. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലാണ് എം.എന്‍.എസിന്റെ നിലവിലെ പതാകയുള്ളത്.
ശിവസേനയുടെ സ്ഥാപകന്‍ ബാല്‍താക്കറെയുടെ ജന്മദിനത്തില്‍ കൊടി മാറ്റി സ്ഥാപിക്കുമെന്നാണ് നേതൃത്വം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം മഹാരാഷ്ട്രയെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്.
2006ലാണ് ശിവസേനയുമായി പിരിഞ്ഞ് രാജ്താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് രൂപം നല്‍കുന്നത്. 2009ല്‍ 13 എം.എല്‍.എമാരാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്.
എന്നാല്‍ 2019ല്‍ ഒരുസീറ്റ് മാത്രമാണ് എം.എന്‍.എസിന് നേടാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാന്‍ രാജ് താക്കറെ തയ്യാറെടുക്കുന്നത്. ശിവസേനയുടെ പിന്മാറ്റം സുവര്‍ണാവസരമെന്നാണ് രാജ്താക്കറെ വിലയിരുത്തുന്നത്.
ശിവസേന മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ സാഹചര്യത്തിലാണ് കാവി രാഷ്ട്രീയത്തിലേക്ക് നീങ്ങാനുള്ള പദ്ധതി എം.എന്‍.എസ് നടത്തുന്നത്. ഇതോടൊപ്പം ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
ഇതുമായി ബന്ധപ്പെട്ട് രാജ്താക്കറെയും ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുക്കാന്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചിട്ട് കാര്യമില്ലെന്ന ബി.ജെ.പിയുടെ തോന്നലാണ് എം.എന്‍.എസിനെ കൂട്ടുപിടിക്കാന്‍ കാരണമായിരിക്കുന്നത്.
ഇത്രയും നാള്‍ ശിവസേനയ്ക്ക് നല്‍കിയിരുന്ന സ്ഥാനം എം.എന്‍.എസിന് നല്‍കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. കാവി ആരുടേയും സ്വത്തല്ല. മുഴുവന്‍ മഹാരാഷ്ട്രയും കാവി നിറമാണ്. ഞങ്ങളും കാവിയാണ്. വ്യാഴാഴ്ച നിങ്ങള്‍ ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് അറിയും.
ഇത് മഹാരാഷ്ട്രയ്ക്ക് പുതിയ ഊര്‍ജ്ജം കൊണ്ടുവരുമെന്ന് ഉറപ്പാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ ട്വിസ്റ്റുകളും മാറ്റങ്ങളും ഉണ്ടാകുമെന്നും മുതിര്‍ന്ന എം.എന്‍.എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു.
'ഇന്ന് പറയുന്നതല്ല ശിവസേന ചെയ്യുന്നത്, ചെയ്യുന്നതല്ല പറയുന്നത്. ശ്രീ ബാല്‍താക്കറെ ജീയുടെ മരണത്തിന് ശേഷം ശിവസേന എപ്പോഴാണ് കാവികൊടി ഉയര്‍ത്തിയത്? ഒരിക്കലുമില്ല, ചിലപ്പോള്‍ ഗണേശ ഉത്സവത്തിനും ദഹി ഹണ്ടിക്കും ചെയ്തുകാണുമായിരിക്കും.
എം.എന്‍.എസും രാജ്താക്കറെയും എപ്പോഴും കാവിയോടൊപ്പം മാത്രമായിരുന്നു നിലകൊണ്ടിരുന്നത്- സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു.
അതേസമയം, ബി.ജെ.പിയുമായുള്ള സഖ്യത്തെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'വളരെ നല്ലതാണ്, ഞങ്ങളുടെ നീക്കത്തെ അവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്ല, ഇനി ചിലപ്പോള്‍ ഭാവിയില്‍ നടന്നേക്കാം

No comments