ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി ബിജെപി..!! ബില്‍ ഇന്ന് തന്നെ അവതരിപ്പിക്കുമെന്ന് സൂചന..
ജാതി, മത, വര്‍ഗ ഭേദമന്യെ രാഷ്ട്രത്തിലെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ച അവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമ നിര്‍മാണമായ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം.
എല്ലാ എംപിമാരോടും രാജ്യസഭയില്‍ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനും നിര്‍ദ്ദേശിച്ച് ഇന്നലെ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. ഇത് ഏകീകൃത സിവില്‍കോഡ് ബില്ല് കൊണ്ടുവരുന്നതിന് മുന്നോടിയായാണോ എന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. ബില്ല് അവതരിപ്പിക്കാനുള്ള കൂടിയാലോചനകള്‍ ബിജെപി കേന്ദ്രങ്ങളിലും നടക്കുന്നതായി വാര്‍ത്തകളുണ്ട്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ബിജെപി റദ്ദാക്കിയിട്ടുണ്ട്.

No comments