Breaking News

ജനങ്ങള്‍ പാന്റും ജാക്കറ്റും ധരിക്കുന്നുണ്ട്;ഇവിടെ പിന്നെ എന്ത് സാമ്ബത്തിക മാന്ദ്യമെന്ന് ബിജെപി എംപി..!!

രാജ്യത്ത് സാമ്ബത്തിക മാന്ദ്യമില്ലെന്ന് ബിജെപി എംപി. ജനങ്ങള്‍ ജാക്കറ്റും പാന്റ്സും വാങ്ങി ധരിക്കാന്‍ കഴിവുള്ളവരാണെന്നും അതു കൊണ്ട് തന്നെ ഇവിടെ സാമ്ബത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്നുമാണ് ബിജെപി എം പി വീരേന്ദ്ര സിങ് വ്യക്തമാക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇത്തരത്തിലുള്ള പരാംമര്‍ശം ബിജെപി എംപി നടത്തിയിരിക്കുന്നത്.

"മാന്ദ്യം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ മുണ്ടും ഷര്‍ട്ടുമിട്ട് നടക്കുമായിരുന്നു, കോട്ടും ജാക്കറ്റും ധരിക്കില്ലായിരുന്നു. മാന്ദ്യം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ വസ്ത്രങ്ങളും പാന്റുകളും പൈജാമയും വാങ്ങുമായിരുന്നില്ല" എന്ന് അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ഗ്രാമീണരുടേതാണെന്ന് ബാങ്കിങ് റിപ്പോര്‍ട്ടുകള്‍ പറയുന്നവെന്നും ബിജെപി എംപി വ്യക്തമാക്കുന്നു. 

No comments