Breaking News

ഡൽഹിയിൽ തെരഞ്ഞെടുപ്പ് അട്ടിമറി..? പോളിങ് ശതമാനവും വിവിപാറ്റ് ശതമാനവും തമ്മിൽ വെെരുദ്ധ്യം..!! തെളിവുകൾ പുറത്തുവിട്ട് എഎപി..

ഡൽഹിയിൽ തെരഞ്ഞെടുപ്പ് അട്ടമറി നടന്നതായി ആരോപിച്ച് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ആംആദ്മി.
തെരഞ്ഞെടുപ്പ് കഴി‍ഞ്ഞ് ഒരു ദിവസത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിലെയും പോളിങ് ദിനത്തിൽ ഉദ്യോ​ഗസ്ഥർ രേഖപ്പെടുത്തിയ കണക്കിലെയും വെെരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ആംആദ്മി രംഗത്തെത്തിയത്.
ഗ്രേറ്റർ കൈലാശ് മണ്ഡലത്തിലെ പോളിങ് ശതമാനത്തിലാണ് കമ്മീഷൻ പുറത്തുവിട്ട കണക്കിലും ഉദ്യോ​ഗസ്ഥർ രേഖപ്പെടുത്തിയ കണക്കിലും മാറ്റമുള്ളത്.
ഇത് സംബന്ധിച്ച് ആംആദ്മി വക്താവും സോഷ്യൽ മീഡിയ ഹെഡുമായി സുധീർ യാദവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സുധീര്‍ യാദവ് പറയുന്നത്.
പ്രകാരം ഗ്രേറ്റര്‍ കൈലാശിലെ വോട്ടിങ് ശതമാനം 65.20 മാണ്. എന്നാല്‍ ഇവിഎം സ്ലിപ്പുകളുടെ കണക്കെടുത്തതോടെ ഇത് 59.94 ആയി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'' ഗ്രേറ്റർ കൈലാസിലെ വോട്ടിംഗ് ശതമാനം 65.20%, ഇന്ന് വൈകുന്നേരം @ECISVEEP പുറത്തിറക്കിയ വോട്ടിംഗ് ശതമാനം 59.94%!. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?'' - അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെയും തെരഞ്ഞെടുപ്പ് അട്ടിമറന്നതായി ചൂണ്ടിക്കാട്ടി ചില വീഡിയോകൾ എഎപി പുറത്തുവിട്ടിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളുമായി പോകുന്ന ചില ഉദ്യോ​ഗസ്ഥരുടെ വീഡിയോയാണ് പാർട്ടി പുറത്തുവിട്ടത്. എന്നാൽ വോട്ടിങ് യന്ത്രങ്ങളെല്ലാം സുരക്ഷിതമായി സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്നാണ് കമ്മീഷൻ മറുപടി നൽകിയത്.

അന്തിമ പോളിങ് ഫലം പുറത്തു വിടാതിരുന്ന കമ്മീഷൻ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ ഒന്നിലധികം തവണ ബാലറ്റ്​ പേപ്പറുകളുടെ സൂക്ഷ്​മ പരിശോധന നടത്തിയത്​ കൊണ്ടാണ്​ പോളിങ്​ ശതമാനം കണക്കുകൂട്ടാൻ വൈകിയതെന്നായിരുന്ന​ കമ്മീഷൻെറ വിശദീകരണം. ഇതുസംബന്ധിച്ച എഎപിയുടെ ആരോപണങ്ങളെയും കമ്മീഷൻ തള്ളിക്കളഞ്ഞു.

No comments