ബിജെപിയെ വിമര്‍ശിച്ച് രാജ്യസഭയില്‍ തീപ്പൊരി പ്രസംഗം നടത്തി താരമായ വിപ്ലവ് താക്കൂര്‍ ആരാണ്..??
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ ഒറ്റ പ്രസംഗം കൊണ്ട് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് വിപ്ലവ് താക്കൂര്‍. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭാഗംമാണ് 76 കാരിയായ വിപ്ലവ് താക്കൂര്‍. വിപ്ലവിനെ കുറിച്ച് സുധാ മേനോന്‍ എഴുതിയ കുറിപ്പ് വായിക്കാം.
' ആരാണ് ഇവിടെ ഇവിടെ സ്‌കൂളുകളും, കോളേജുകളും ഉണ്ടാക്കിയത്? ആരാണ് IIT കള്‍ ഉണ്ടാക്കിയത്? ആരാണ് ഇവിടെ ഐഐഎം ഉണ്ടാക്കിയത് ? കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്താണിവിടെ ചെയ്തത് ?ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുക അല്ലാതെ , വെട്ടി മുറിക്കാന്‍ ശ്രമിക്കുക അല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തത്?
നിങ്ങള്ക്ക് ചരിത്രമറിയില്ലേ? പറയു?
ആരാണ് മുഹമ്മദ് ഘോറിയെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്?ആരായിരുന്നു ജയചന്ദ്? മഹാറാണാ പ്രതാപ് ഹല്‍ദിഘട്ടില്‍ അക്ബറിനെതിരെ പടപൊരുതുമ്ബോള്‍ ആദിവാസികള്‍ ആയ ഭിലുകള്‍ അല്ലാതെ ഏതു ഹിന്ദു രാജാവാണ് അദ്ദേഹത്തെ സഹായിച്ചത് ? …ആരാണ് രാജ്യദ്രോഹികള്‍? കമ്യുണിസ്റ് പാര്‍ട്ടി ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത സമയത്തും പണ്ഡിറ്റ് നെഹ്‌റു അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചിരുന്നില്ല.വാജ്‌പേയ് ലോകസഭയില്‍ നെഹ്‌റുവിനെ നിശിതമായി വിമര്ശിച്ചപ്പോഴും ആരും രാജ്യദ്രോഹിയെന്നു വിളിച്ചിട്ടില്ല. എന്നാല്‍ ഇന്ന് പ്രധാനമന്ത്രിയെ, ആഭ്യന്തരമന്ത്രിയെ വിമര്ശിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ ആണ്….നിങ്ങള്‍ ഈ രാജ്യത്തെ ഇനിയും വിഭജിക്കരുത്.. '
അടുത്ത കാലത്തു രാജ്യസഭയില്‍ കേട്ട ത്രസിപ്പിക്കുന്ന പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ആണിത്. 'ബൈട്ടോ ചുപ് കര്‍ കേ ബൈട്ടോ! 'എന്ന് ആര്‍ജവത്തോടെ പറഞ്ഞു കൊണ്ട് തീപ്പൊരി പ്രസംഗം നടത്തിയത്
എഴുപത്തി ആറു വയസ്സുള്ള
വിപ്ലവ് താക്കൂര്‍!
എന്തൊരു ഊര്‍ജ്ജമാണ് അവര്‍ക്ക് ! ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഈ മുതിര്‍ന്ന കോണ്‍ഗ്രസ് എം പി, എത്ര വൈകാരികമായാണ് , എത്ര വേദനയോടെയാണ് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ ശബ്ദമുയര്‍ത്തിയത് !
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിലില്‍ കിടന്ന സജീവ കോണ്‍ഗ്രസ് നേതാവ് സരളാ ശര്‍മയുടെയും സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കമ്മ്യുണിസ്റ് പാര്‍ട്ടി നേതാവുമായിരുന്ന പരസ് റാമിന്റെയും മകള്‍ ബിപ്ലവ്, നെഹ്രുവിയന്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നതാണ്. അതു കൊണ്ട് തന്നെ നുണകള്‍ കൊണ്ട്, അപവാദങ്ങള്‍ കൊണ്ട് ആ നെഹ്രുവിയന്‍ ലിബറല്‍ ബോധം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതു ശ്രമത്തെയും അവര്‍ വൈകാരികമായി പ്രതിരോധിക്കാന്‍ ശ്രമിക്കുക സ്വാഭാവികം . ആ ബോധമാണ് പ്രധാനമന്ത്രിക്കു എതിരെ പൊട്ടിത്തെറിക്കാന്‍ അവര്‍ക്കു കരുത്തു നല്‍കിയതും. ആത്മബോധത്തിന്റെ, മതേതര നൈതികതയുടെ, ഉദാത്തമായ മാനവികബോധത്തിന്റെ കരുത്ത് .
ബിപ്ലവ് താക്കൂറിനെ പോലുള്ള സ്ത്രീകള്‍ ആണ് കോണ്‍ഗ്രസ്സിന്റെ ശബ്‌ദമാകേണ്ടത്, സഭയിലും, തെരുവിലും…. അവര്‍ ഇനിയും പ്രസംഗിക്കട്ടെ, പൊരുതട്ടെ…

No comments