Breaking News

ജനാധിപത്യത്തിന് കരുത്ത് പകരുന്ന വിജയം; കെജ്രിവാളിന് ആശംസകളുമായി പിണറായി വിജയന്‍!

ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് കുതിക്കുന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ജനാധിപത്യത്തിന് കരുത്തു പകരുന്ന വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും ഒരുമിച്ച്‌ മത്സരിച്ചിരുന്നെങ്കില്‍ ബിജെപിയുടെ പൂര്‍ണപരാജയം ഉറപ്പിക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകളര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തിക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതചികരിച്ചത്.

No comments