കെ.സുരേന്ദ്രനെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തു. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. 'ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും, പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് നയിക്കുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ സുരേന്ദ്രന്‍ പ്രതികരിച്ചു.
മിസോറാം ഗവര്‍ണറായി പി.എസ്.ശ്രീധരന്‍ പിള്ളയെ നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.എ.എന്‍ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുള്‍പ്പെടെയുള്ള പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

No comments