Breaking News

അവസാന ഹോം മത്സരത്തില്‍ വിജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ എണ്‍പത്തിമൂന്നാം മത്സരത്തില്‍ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചു. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.അഞ്ചു മത്സരങ്ങള്‍ക്കപ്പുറം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലാദ്യമായി കേരളബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചു. ഈ സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയില്‍ വച്ചുള്ള അവസാന മത്സരമായിരുന്നു ഇന്നലെ നടന്നത്.
ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മത്സരമാണ് ഇന്നലെ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ആരാധക സമൂഹം കാത്തിരുന്ന വിജയം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്സിനായി.

No comments