Breaking News

മഹാരാഷ്ട്രയില് ഉദ്ധവായിരിക്കും മുഖ്യമന്ത്രി, പക്ഷേ..

മഹാരാഷ്ട്ര സര്‍ക്കാരിന് പുതിയ വെല്ലുവിളിയായി ഭീമ കൊറേഗാവ് കേസ്്. സഖ്യത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ് ഈ കേസ്.
എന്‍ഐഎയ്ക്ക് ഈ കേസ് കൈമാറാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.
ഇത് ഒരിക്കലും നല്ല നടപടിയല്ല. മഹാരാഷ്ട്രയില്‍ സഖ്യത്തിന്റെ ഭാഗമാണ് ഞങ്ങള്‍. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തില്ലെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു.

ശിവസേന സഖ്യത്തിനുള്ളില്‍ ഏകാധിപത്യ സ്വഭാവം കാണിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഉദ്ധവായിരിക്കും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി. എന്നാല്‍ അത് ബുദ്ധിപൂര്‍വം ഉപയോഗിക്കണം. ഞങ്ങളുടെ മന്ത്രിമാര്‍ ഇവിടെയുണ്ട്.

ശിവസേനയുടെ തീരുമാനത്തിനെതിരെ അവര്‍ പൊരുതുമെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. നേരത്തെ ഉദ്ധവിന്റെ തീരുമാനത്തെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും വിമര്‍ശിച്ചിരുന്നു.

അതേസമയം ഉദ്ധവ് നേരത്തെ സംസ്ഥാനത്ത് എന്‍പിആര്‍ നടപടികള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
ഇതും എന്‍സിപി, കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. പൂനെ പോലീസില്‍ നിന്നാണ് കേസിന്റെ ചുമതല എന്‍ഐഎയെ ഏല്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി തെറ്റാണ്, പക്ഷേ സംസ്ഥാന സര്‍ക്കാരും അന്വേഷണത്തെ കേന്ദ്ര ഏജന്‍സിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത് വലിയ തെറ്റാണെന്ന് പവാര്‍ പറഞ്ഞു.

നേരത്തെ എല്‍ഗാര്‍ പരിഷത്ത് കേസില്‍ തന്നെ മറികടന്നാണ് ഉദ്ധവ് തീരുമാനങ്ങള്‍ എടുത്തതെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പഞ്ഞിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇവിടെ അറസ്റ്റ് ചെയ്തത്.
എല്‍ഗര്‍ പരിഷത്തിലെ ചടങ്ങില്‍ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഭീം കൊറേഗാവ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലീസ് ആരോപിച്ചിരുന്നു.

No comments