'ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധം'; വിശദീകരണവുമായി കേരള പൊലീസ്
പുതുതായി പരിശീലനം ആരംഭിക്കുന്ന പൊലീസ് ബാച്ചിന്‍റെ ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പൊലീസ്. മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അതില്‍ ബീഫ് നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് പുറത്തിറക്കിയ പത്രകുറുപ്പില്‍ വ്യക്തമാക്കുന്നു.
പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പോലീസ് ഓഫീസര്‍മാരും അംഗങ്ങളായ മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയതന്നും പരിശീലനത്തിന് വിധേയരാകുന്നവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഭക്ഷണത്തിലൂടെ കൃത്യമായി ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

No comments