Breaking News

കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം; എന്‍സിപിയിലും സമവായമായില്ല; മൂന്നംഗ സമിതിയെ നിയോഗിച്ചു

 കുട്ടനാട്ടിലെ സ്ഥാനാര്‍ഥി‌യെ തീരുമാനിക്കുന്നതില്‍ എന്‍സിപിയില്‍ സമവായമായില്ല. സംസ്ഥാന നിര്‍വാഹക സമിതിയും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നെങ്കിലും ഒരു പേരിലേക്കെത്താന്‍ കഴിഞ്ഞില്ല. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ്, നിര്‍വാഹകസമിതി അംഗം സലിം പി മാത്യു, ദേശീയ സെക്രട്ടറി കെ.ജെ ജോസ് മോന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വന്നത്. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയെ എന്‍സിപി നിയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ , മന്ത്രി എ.കെ ശശീന്ദ്രന്‍, മാണി സി.കാപ്പന്‍ എന്നിവരുള്‍പ്പെട്ട സമിതിയെയാണ് ചുമതലപ്പെടുത്തിയത്. തര്‍ക്കങ്ങളില്ലെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.

No comments