താക്കറയുടെ ടെക്‌നിക് 'പൊളിച്ചു'; ക്വാറന്റൈനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ മുദ്ര കുടുക്കി
കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റൈന്‍ പറഞ്ഞെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ച നാല് പേരെ ട്രെയിനില്‍നിന്നും യാത്രക്കാര്‍ പുറത്താക്കി. മുംബൈ-ഡല്‍ഹി ഗരീബ് രഥ് ട്രെയിനിലാണ് സംഭവം.
നാല് പേരുടേയും കൈയുടെ പിന്നിലായി ക്വാറന്റൈന്‍ ചെയ്തതിന്റെ മുദ്ര ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവരെക്കുറിച്ച് ടിക്കറ്റ് എക്‌സാമിനറോട് പരാതിപ്പെടുകയും ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. മുംബൈയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട് ഒരു മണിക്കൂറിനു ശേഷമായിരുന്നു സംഭവം നടന്നത്.
അതേസമയം, ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ജര്‍മനിയില്‍ നിന്ന് വന്നതാണെന്നും സൂററ്റിലെ വീട്ടിലേക്കുപോകുകയാണെന്നും വ്യക്തമാക്കി.

No comments