Breaking News

ബെംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ

ബെംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബെംഗളൂരു ബിബിഎംപിയുടെ നടപടി.
പൊതുസ്ഥലങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. നിയമം ലംഘിച്ചാല്‍ ആദ്യതവണ 1000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 2000 രൂപ വീതവും പിഴ ചുമത്തുമെന്ന് ബിബിഎംപി കമ്മീഷണര്‍ ബി.എച്ച്‌ അനില്‍ കുമാര്‍ പറഞ്ഞു. അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍ക്കും നിയമം ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനും മൂത്രമൊഴിക്കുന്നതിനു മാലിന്യം നിക്ഷേപിക്കുന്നതിനും ഈ പിഴ ബാധകമാണ്.

No comments