Breaking News

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കുള്ള​​ രണ്ടാമത്തെ ട്രെയിന്‍ ഇന്ന്​ ​ഝാര്‍ഖണ്ഡിലേക്ക്​

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി രണ്ടാമത്തെ ട്രെയിന്‍ ശനിയാഴ്​ച യാത്ര തിരിക്കും. തിരുവനന്തപുരത്ത്​ നിന്ന്​ ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കാണ്​ ട്രെയിന്‍. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ഈ തീവണ്ടി പുറപ്പെടുമെന്നാണ്​​ റിപ്പോര്‍ട്ട്​. വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്​​, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്​​ കൂടുതല്‍ ട്രെയിനുകളുണ്ടാകുമെന്നാണ്​ റിപ്പോര്‍ട്ട്​.
കേരളത്തില്‍ നിന്ന്​ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്​ എന്നീ സ്ഥലങ്ങളില്‍ നിന്ന്​ മാത്രമാവും അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകള്‍ യാത്ര തിരിക്കുക. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ്​ പദ്ധതി. ശാരീരിക അകലം പാലിച്ച്‌​ കര്‍ശന സുരക്ഷയോടെയാണ്​ യാത്ര.

No comments