Breaking News

എല്ലാ തൊഴിലിടങ്ങളിലും ഇനി ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം

മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടുന്ന പുതിയ മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങളില്‍‌, പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും, സര്‍ക്കാരിന്റെ കോണ്‍ടാക്‌ട് ട്രേസിങ് ആപ്പായ ആരോഗ്യ സേതു ഉപയോഗിക്കണമെന്ന് ഉത്തരവ്.
"ജീവനക്കാര്‍ക്കിടയില്‍ ഈ ആപ്ലിക്കേഷന്റെ നൂറ് ശതമാനം ഉപയോഗം ഉറപ്പാക്കേണ്ടത് അതത് സ്ഥാനങ്ങളുടെ തൊഴില്‍ ദാതാവിന്റെ ഉത്തരവാദിത്തമായിരിക്കും," ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കേന്ദ്രം നിര്‍ബന്ധമാക്കി. എന്നാല്‍ ഇത് ജീവനക്കാര്‍ക്ക് മാത്രമാണോ അതോ ഇവിടങ്ങളില്‍ താമസിക്കുന്ന മറ്റ് ആളുകള്‍ക്കും നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

No comments