ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാം; സഹായവുമായി കുവൈത്ത് ഭരണകൂടം
പ്രവാസികളെ നാട്ടിലേക്കെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കുവൈത്ത്. ഇന്ത്യക്കാരടക്കമുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നും കുവൈത്ത് അറിയിച്ചു. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കുവൈറ്റിന്റെ വാഗ്ദാനം.
കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും എണ്ണ വിലത്തകര്‍ച്ചയും കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് കരുതുന്നത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ അറിയിച്ചിരുന്നു.

No comments