Breaking News

സീ ന്യൂസ് ചാനലിലെ 28 ജീവനക്കാര്‍ക്ക് കൊറോണ; സ്ഥാപനം അടച്ചുപൂട്ടി

സി ​ന്യൂ​സി​ലെ 28 ജീവനക്കാര്‍ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച​​തോടെ ന്യൂ​സ് റൂ​മും സ്റ്റു​ഡി​യോ​ക​ളും അ​ട​ച്ചു പൂ​ട്ടി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇല്ലാത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് കൊറോണ സ്ഥീ​രീ​ക​രി​ച്ച​ത്.

സീ ​ന്യൂ​സ് എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് സു​ധി​ര്‍ ചൗ​ധ​രി​തന്നെയാണ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ജീവനക്കാരന്‍ കൊറോണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് 28 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സീ ​ന്യൂ​സി​ല്‍ 2500 ജീവക്കാരാണുള്ളത്.

രോ​ഗം റിപ്പോര്‍ട്ട് ചെയ്ത ഭൂ​രി​ഭാ​ഗ​ത്തി​നും ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ഉ​ചി​ത​മാ​യ സ​മ​യ​ത്തു ത​ന്നെ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ കഴിഞ്ഞുവെന്നും സി ​ന്യൂ​സ് എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​റി​യി​ച്ചു.

No comments