വരാനിരിക്കുന്നത് പ്രവചിച്ചതിനേക്കാള്‍ കടുത്ത സാമ്ബത്തികമാന്ദ്യം; ഇന്ത്യയുടെ ജി.ഡി.പിയില്‍ 45 ശതമാനം ഇടിവുണ്ടായേക്കും
ജൂണ്‍ മുതല്‍ തുടങ്ങുന്ന രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 45 ശതമാനം ഇടിവുണ്ടാകുമെന്ന് പ്രവചിച്ച് ആഗോള നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്. കൊവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചനം. രാജ്യം കടുത്ത മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും അവര്‍ പ്രവചിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ സാമ്ബത്തിക ഉത്തേജക പാക്കേജ് അടിയന്തര പിന്തുണ നല്‍കുന്നതിനേക്കാള്‍ ചെറിയ കാലത്തേക്ക് ശ്രദ്ധയൂന്നിയുള്ളതാണെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിലയിരുത്തുന്നു. ഇന്ത്യയുടെ ജി.ഡി.പിയിലുണ്ടാകുന്ന ഇടിവ് ഇവര്‍ നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തേത്.

No comments