Breaking News

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 101 ആയി. ചെറിയൊരു ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് 100ലധികം രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്

21 പേരാണ് മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. കൂടാതെ വിവിധ ജില്ലകളിലായി നാല് മലപ്പുറം സ്വദേശികള്‍ കൂടി ചികിത്സയില്‍ കഴിയുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ 14 പേര്‍, കണ്ണൂര്‍ 6, വയനാട് 17, കോഴിക്കോട് 11, പാലക്കാട് 12, തൃശ്ശൂര്‍ 6, എറണാകുളം 6, ഇടുക്കി 1, കോട്ടയം 2, ആലപ്പുഴ 2 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ മലപ്പുറം ജില്ലയിലും പാലക്കാട് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തരുമാണ്.

No comments