Breaking News

സംസ്ഥാനത്ത് ഇളവുകള്‍ ഇങ്ങനെ; ഞായറാഴ്ച പൂര്‍ണ അവധി, യാത്രാവിലക്കില്‍ മാറ്റമില്ല

 മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നാളെ തുടങ്ങാനിരിക്കെ കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് ഉപരിയായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. യാത്രാവിലക്ക് തുടരുമ്ബോഴും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ് സോണിലും യാത്രക്കാര്‍ക്ക് പോകാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച്‌ തുറക്കാം.

No comments