മക്ക പട്ടണ മസ്ജിദുകളില്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ അനുമതി
മെയ് 31 മുതല് മക്ക പട്ടണത്തില് കര്ഫ്യൂ നിയമത്തില് കാലത്ത് ആറു മണിമുതല് ഉച്ചക്ക് ശേഷം മൂന്ന് മണി വരെ ഇളവ് നല്കും. സൗദിയിലെ മറ്റു സ്ഥലങ്ങളില് കര്ഫ്യൂ ഇളവുകള് നാളെ മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. മക്ക പട്ടണത്തില് മെയ് 31 മുതല് നിസ്കാരം നിര്വഹിക്കാവുന്നതാണ്.
പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനു അനുമതിയുണ്ടാവും. മക്കക്കുള്ളില് നടത്തത്തിന് അനുമതിയുണ്ടാവും. ജൂണ് 21 മുതല് കര്ഫ്യൂ ഇളവ് കാലത്ത് ആറു മുതല് രാത്രി എട്ടു വരെയായി നീട്ടും.
നേരത്തെ ഇളവ് നല്കിയ സ്ഥാപനങ്ങള് മറ്റു വാണിജ്യ ചില സ്ഥാപനങ്ങളും തുറന്നു പ്രവര്ത്തിക്കാം. എന്നാല് ജിം, ബാര്ബര് ഷോപ്, സിനിമ ഹാള് ബ്യൂട്ടി പാര്ലര് തുടങ്ങിയവക്ക് അനുമതിയുണ്ടാവില്ല.
 

 
 
 
 
 
 
 
No comments