Breaking News

സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്: മത്സ്യബന്ധനത്തിന് വിലക്ക്,വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്നു രാത്രി മുതല്‍ കേരളാ തീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം കേരളത്തില്‍ ഇന്ന് മുതല്‍ മെയ് 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്.

No comments