Breaking News

ലോക്ക്ഡൗണ്‍ നാലാം ഘട്ടം: സംസ്ഥാന ഇളവുകള്‍ എന്തൊക്കെയെന്ന് അറിയാം

 
രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ചില ഇളുകളും കേന്ദ്രം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയ്ക്കുളളില്‍ പൊതുഗതാഗതം അനുവദിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടിപാര്‍ലറുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിലെ പൊതുനിബന്ധകള്‍ തുടരും. സ്കൂളുകളും കോളേജുകളും ട്രെയിനിങ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഹോട്ടലുകളും ഷോപ്പിങ് മാളുകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments