Breaking News

വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയെ തള്ളി മുഖ്യമന്ത്രി, എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ 26ന് തന്നെ

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഈ​മാ​സം 26 മു​ത​ല്‍ 30 വ​രെ മു​ന്‍ നിശ്ച​യ​പ്ര​കാ​രം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൃ​ത്യ​മാ​യ സ​മാൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക.

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ച​താ​യി ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നേ​ര​ത്തെ നി​ശ്ച​യി​ച്ച ടൈം​ടേ​ബി​ള്‍ പ്ര​കാ​ര​മാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

No comments