കര്‍ണാടകയില്‍ നിന്ന് മലയാളികളെ തിരികെയെത്തിച്ച് കോണ്‍ഗ്രസ്
കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കോണ്‍ഗ്രസിന്റെ സഹായ ഹസ്തം. ഇത് വരെ 16 ബസുകളിലാണ് മലയാളികളെ തിരികെയെത്തിച്ചത്.
കേരളത്തിലെ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ വാടകയ്ക്ക് എടുത്തത്. മേയ് 11 നാണ് ആദ്യ ബസ് കേരളത്തിലെത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യമം. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ ഹാരീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ബസ് യാത്ര പൂര്‍ണമായും സൗജന്യമായിരുന്നു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചാണ് ബസ് സര്‍വീസ് നടത്തിയത്.

No comments