Breaking News

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ന്‍ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ള്‍

 
എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റ​ത്തി​നാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം നി​ല​വി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്നു​ള്ള പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ സ്കൂ​ള്‍ ഹോ​സ്റ്റ​ല്‍, പ്രീ ​മെ​ട്രി​ക്/​പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ല്‍, സ്പോ​ര്‍​ട്സ് ഹോ​സ്റ്റ​ല്‍, സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഷെ​ല്‍​ട്ട​ര്‍ ഹോ​മു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​സ്റ്റ​ല്‍ സം​വി​ധാ​നം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഗ​ള്‍​ഫി​ലും ല​ക്ഷ​ദ്വീ​പി​ലും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ മ​റ്റ് ജി​ല്ല​ക​ളി​ലും പെ​ട്ടു​പോ​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തു​ട​ര്‍​ന്നു​ള്ള പ​രീ​ക്ഷ​ക​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്കൂ​ളു​ക​ള്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​ണ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

No comments