പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള 1000ത്തോളം സൌജന്യകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയില്ല.
പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള 1000ത്തോളം സൌജന്യകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയില്ല. ആശുപത്രികള്‍,വിദ്യാഭ്യസ സ്ഥാപനങ്ങള്‍,ഹോസ്റ്റലുകള്‍ എന്നിവയാണ് വിവിധ മുസ്‌ലിം സംഘടനകള്‍ വിട്ടുനല്‍കിയിരുന്നത്. ഇതില്‍ 30 കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്. പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി മീഡിയവണ്ണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
പ്രവാസികള്‍ തിരികെ വരുന്ന സമയത്ത് സര്‍ക്കാരിന്‍റെ മുമ്ബിലുണ്ടായിരുന്ന പ്രധാന ആശങ്ക ഇവരെ എവിടെ ക്വറന്‍റൈന്‍ ചെയ്യുമെന്നതായിരുന്നു. അതിനൊരു പരിഹാരമെന്ന നിലയിലാണ് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ക്വാറന്‍റൈനിന് വേണ്ടി വിട്ടുനല്‍കാമെന്ന് സര്‍ക്കാരിനെ മുസ്‍ലിംലീഗ് അറിയിച്ചത്.

No comments