Breaking News

കോവിഡ്​ 19 പ്രതിരോധത്തി​​െന്‍റ ഭാഗമായി ഞായറാഴ്​ച ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്​ഡൗണില്‍ ഇളവ്​.

കോവിഡ്​ 19 പ്രതിരോധത്തി​​െന്‍റ ഭാഗമായി ഞായറാഴ്​ച ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്​ഡൗണില്‍ ഇളവ്​. ആരാധനാലയങ്ങള്‍ക്കും പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുമാണ്​ ഇളവ്​ അനുവദിച്ചിരിക്കുന്നത്​. വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റും ഐ.ഡി കാര്‍ഡും കൈവശം വെക്കണമെന്നും നിര്‍ദേശമുണ്ട്​.

ജൂണ്‍ എട്ടിന്​ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറന്നിരുന്നു. ക്രിസ്​ത്യന്‍ പള്ളികളില്‍ ഞായറാഴ്​ച പ്രാര്‍ഥന നടക്കുന്ന സാഹചര്യവുമുണ്ട്​.​ ഇതേ തുടര്‍ന്നാണ്​ സമ്ബൂര്‍ണ ലോക്​ഡൗണില്‍ ഇളവ്​ അനുവദിച്ചതെന്നാണ്​ സൂചന.

അതേസമയം, നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്​​. ഇതേ തുടര്‍ന്ന്​ ഇതുമായി ബന്ധപ്പെട്ട്​ ആശയക്കുഴപ്പവും ഉയര്‍ന്നിരുന്നു.

No comments