ജൂണ്‍ 23 മുതല്‍ വിദേശ യാത്രയ്ക്ക് അനുമതി.
യുഎഇയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്രയ്ക്ക് അനുമതി. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും, താമസ കുടിയേറ്റ വകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് യുഎഇ പൗരന്‍മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും അടുത്തയാഴ്ച മുതല്‍ വിദേശയാത്ര അനുവദിക്കും എന്നറിയിച്ചത്.
കോവിഡ് പ്രതിരോധത്തിനായുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാകണം യാത്ര. വിദേശത്തേക്ക് പോകുമ്ബോഴും തിരിച്ചെത്തുമ്ബോഴും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.
അതേസമയം എല്ലാവര്‍ക്കും യാത്രാനുമതി നല്‍കില്ല.

No comments