ലോകത്താകെ കൊവിഡിന്റെ പിടിയിലമര്‍ന്ന് 80 ലക്ഷത്തോളം ആളുകള്‍, നാല് ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
ലോകത്താകെ കൊവിഡിന്റെ പിടിയിലമര്‍ന്ന് 80 ലക്ഷത്തോളം ആളുകള്‍, നാല് ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. അമേരിക്കയില്‍ 1.18 ലക്ഷത്തിലേറെ പേരാണ് മരിച്ചത്. ബ്രസീലില്‍ നാല്‍പത്തിനാലായിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 6948 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ കൊവിഡിനെ അതിജീവിക്കുകയാണെന്ന് റഷ്യ പറയുമ്ബോള്‍, കുറഞ്ഞ മരണനിരക്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു.
രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് റഷ്യ.528964 പേര്‍ക്കാണ് രോഗം ബാധിച്ചത്.

No comments