രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഐഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ഭീഷണി
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഐഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ഭീഷണി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കൊന്നുകളയുമെന്നാണ് ഫോണില്‍ ഭീഷണി. മകന്‍ പ്രിയങ്ക് ഖര്‍ഗെ എംഎല്‍എയ്ക്കും ഇക്കാര്യം പറഞ്ഞു ഭീഷണി കോള്‍ എത്തിയിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഖര്‍ഗെ പത്രിക നല്‍കിയിട്ടുണ്ട്. 4 സീറ്റിലേക്ക് 4 പേര്‍ പത്രിക നല്‍കിയതിനാല്‍ വിജയം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിക്കൊപ്പം അധിക്ഷേപിച്ചു സംസാരിച്ചെന്നും പ്രിയങ്കിന്റെ പരാതിയില്‍ പറയുന്നു. ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് അജ്ഞാതന്‍ ഖര്‍ഗെയോടു ഞായറാഴ്ച ലാന്‍ഡ് ലൈനില്‍ സംസാരിച്ചത്.

No comments