Breaking News

നൂറാം സെഞ്ചുറിക്ക് തൊട്ടരികില്‍ നില്‍ക്കെ അദ്ദേഹത്തെ പുറത്താക്കിയതിന് തനിക്കും അമ്ബയര്‍ ഹില്‍ ടക്കര്‍ക്കും നേരെ വധഭീഷണി ഉണ്ടായെന്ന വെളിപ്പെടുത്തലുമായി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നും ഇന്ത്യക്കാരുടെ അഹങ്കാരവും ആവേശവുമാണ്. നൂറാം സെഞ്ചുറിക്ക് തൊട്ടരികില്‍ നില്‍ക്കെ അദ്ദേഹത്തെ പുറത്താക്കിയതിന് തനിക്കും അമ്ബയര്‍ ഹില്‍ ടക്കര്‍ക്കും നേരെ വധഭീഷണി ഉണ്ടായെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ടിം ബ്രെസ്‌നന്‍.

2011ല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു സച്ചിന്‍ തന്റെ നൂറാം ഇന്റര്‍നാഷണല്‍ സെഞ്ചുറിക്ക് അടുത്തായി 91 റണ്‍സ് എടുത്ത് നില്‍ക്കെ ടിം ബ്രെസ്‌നന്‍ അദ്ദേഹത്തെ പുറത്താക്കിയത്. അമ്ബയറുടെ തെറ്റായ എല്‍ബിഡബ്ല്യൂ തീരുമാനത്തിലാണ് അന്ന് സച്ചിന് തന്റെ നൂറാം സെഞ്ചുറി നഷ്ടമായത്. അന്ന് മത്സരത്തില്‍ സച്ചിന്‍ സെഞ്ചുറി നേടുമായിരുന്നെന്നും എന്നാല്‍ ലെഗ് സൈഡിന് പുറത്തുപോവുന്ന പന്ത് അമ്ബയര്‍ ഔട്ട് വിളിക്കുകയായിരുന്നു എന്നും ബ്രെസ്‌നന്‍ വെളിപ്പെടുത്തി.

No comments