Breaking News

വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി

ഭക്ഷണത്തിനായി ജനവാസ മേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനയുടെ മരണത്തിലേക്ക് ചിലര്‍ മതത്തേയും വലിച്ചിഴയ്ക്കുന്നു. ദേശീയതലത്തില്‍ ഉയര്‍ന്ന പ്രതിഷേധം മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും ആശങ്കകള്‍ വെറുതെയാകില്ലെന്നു ഒരുപാട് പേര്‍ ഇതു സംബന്ധിച്ച്‌ സര്‍ക്കാരിനെ സമീപിച്ചു. നീതി എപ്പോഴും നിലനില്‍ക്കുമെന്നു മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 'അനീതിക്കെതിരായ നടക്കുന്ന പ്രതിഷേധങ്ങളെ മാനിക്കുന്ന ഒരു സമൂഹമാണ് കേരളം. അനീതിക്കെതിരെ എപ്പോഴും നമ്മുടെ ശബ്ദമുണ്ടാകും.

No comments