ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി എംഎല്‍എമാരുടെ രാജി
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി എംഎല്‍എമാരുടെ രാജി തുടരുന്നു. ഇത് സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ നാല് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ കൂടുതലെണ്ണം നേടാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയ്ക്ക് കനത്ത തരിച്ചടിയായിരിക്കുകയാണ്.
അക്ഷയ് പട്ടേല്‍, ജീത്തു ചൗധരി എന്നീ എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് ഏറ്റവുമൊടുവില്‍ രാജി വച്ചത്. മാര്‍ച്ചില്‍ അഞ്ച് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. 182 അംഗ നിയമസഭയില്‍ 103 എംഎല്‍എമാരുള്ള ബിജെപിക്ക് രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ അനായാസം ജയിപ്പിക്കാനാവും. മൂന്നാമത്തെ സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.

No comments