കേരളാ കോണ്‍ഗ്രസ് (ബി) ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും തങ്ങള്‍ സന്തുഷ്ടരാണെന്നും ചെയര്‍മാന്‍
കേരളാ കോണ്‍ഗ്രസ് (ബി) ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും തങ്ങള്‍ സന്തുഷ്ടരാണെന്നും ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയും, കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും കൊട്ടാരക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 'യു.ഡി.എഫിലെ നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയെന്നു പറയുന്നത് കള്ളത്തരമാണ്. ഇടത് മുന്നണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം തികയുന്നു. ഞങ്ങള്‍ അന്തസോടെയാണ് അവിടെ നില്‍ക്കുന്നത്. നല്ല പെരുമാറ്റമാണ് അവിടെ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതും. മുന്‍ മന്ത്രി എം.കെ.മുനീര്‍ അസുഖ വിവരം അറിയാനാണ് ഇവിടെ എത്തിയത്. രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാതെ സൗഹൃദ സംഭാഷണം മാത്രം നടത്തി മടങ്ങുകയും ചെയ്തു.

No comments