Breaking News

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായതോടെ, തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയെ സ്ഥലംമാറ്റി

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായതോടെ, തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയെ സ്ഥലംമാറ്റി. ആരോഗ്യ സെക്രട്ടറിയായിരുന്ന ബീലാ രാജേഷിനെ കമേഴ്‌സ്യല്‍ ടാക്‌സസ് ആന്റ് രജിസ്‌ട്രേഷന്‍ വകുപ്പിലേക്കാണ് സ്ഥലംമാറ്റിയത്. ചെന്നൈയില്‍ കോവിഡ് സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറായി നിയമിച്ചിരുന്ന, ജെ രാധാകൃഷ്ണനെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്.

നിലവില്‍ റവന്യൂ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറായ രാധാകൃഷ്ണന്, കോവിഡ് സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറുടെ അധിക ചുമതല കൂടി നല്‍കുകയായിരുന്നു. ചെന്നൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാധാകൃഷ്ണനെ സര്‍ക്കാര്‍ നേരത്തെ പ്രത്യേക നോഡല്‍ ഓഫീസറായി നിയമിച്ചത്.

No comments