Breaking News

അധിക ബസ് ചാര്‍ജ് ഈടാക്കാമെന്നുള്ള ഉത്തരവിന് സ്റ്റേ വന്നതിന് പിന്നാലെ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ കുറവ്

അധിക ബസ് ചാര്‍ജ് ഈടാക്കാമെന്നുള്ള ഉത്തരവിന് സ്റ്റേ വന്നതിന് പിന്നാലെ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അധിക ചാര്‍ജ് ഈടാക്കാമെന്നുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതോടെ ഇന്ന് മുതല്‍ മിനിമം നിരക്ക് എട്ട് രൂപയാണ്. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 260 തോളം ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഇന്ന് ഇതുവരെ 40 ബസുകളാണ് സര്‍വ്വീസ് നടത്തിയത്. എന്നാല്‍ യാത്രക്കാര്‍ വളരെ കുറവാണ്.

ഇന്ധന വിലയിലെ വര്‍ധനവും സാമ്ബത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കുന്നു.

No comments