Breaking News

വിക്ടേഴ്‌സ് ചാനലിലെ പഠന സമ്ബ്രദായത്തില്‍ തിങ്കളാഴ്ച മുതല്‍ അടുത്തഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

 സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വിക്ടേഴ്‌സ് ചാനലിലെ പഠന സമ്ബ്രദായത്തില്‍ തിങ്കളാഴ്ച മുതല്‍ അടുത്തഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ക്ലാസുകള് മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാഴ്ച്ചത്തെ ട്രയല്‍ ക്ലാസുകള്‍ ഇന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

ട്രയല്‍ റണ്ണില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ആവശ്യമായ മാറ്റങ്ങളോടെ ടെയാണ് ക്ലാസുകള്‍ ആരംഭിക്കുക. ട്രയല്‍ റണ്ണിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള സമയക്രമമാണ് അടുത്തയാഴ്ചത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.

No comments