കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്
കണ്ണൂരിന്റെ രാഷ്ട്രീയ മനശാസ്ത്രം കെ സുധാകരനോളം അറിയാവുന്നവര്‍ ആരുമില്ല. തോല്‍വികളുടെ പടുകുഴികളില്‍ നിന്നും പാര്‍ട്ടിയെയും തന്നെയും ഉയര്‍ത്തിയെടുക്കാനുള്ള മാസ്മരിക കഴിവ് സുധാകരനുണ്ട്. പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്തുകാരണം ഒരിക്കല്‍ കൈവിട്ടു പോയ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം നയതന്ത്ര ചാതുര്യത്തോടെ ഇടഞ്ഞുനിന്ന പി കെ രാഗേഷിനെ അനുനയിപ്പിച്ച് തിരിച്ചുപിടിക്കാന്‍ സുധാകരനായെങ്കിലും എപ്പോഴും കണക്കുകൂട്ടലിനപ്പുറം കളിക്കുന്ന സിപിഎം രാഗേഷിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗ് വിമതനെ മറുകണ്ടം ചാടിച്ച് തെറിപ്പിച്ചു.
ഈയൊരു സാഹചര്യത്തിലാണ് വെള്ളിയാഴ്ച നടക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് സുധാകരനെ സംബന്ധിച്ച് അഭിമാന പോരാട്ടമായി മാറുന്നത്.

No comments