കോണ്‍ഗ്രസ് പണി തുടങ്ങി..!! ഉള്ളുരുകി ബിജെപി..!! എസ്പിഎഫ് രൂപീകരിച്ചു..!! പിന്നാലെ അവിശ്വാസ പ്രമേയവും..
ബിജെപി നേതൃത്വം നല്‍കുന്ന മണിപ്പൂരിലെ സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷി പിന്‍വലിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ബിജെപി നേതാവ് ബൈറണ്‍ സിങ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം നല്‍കി.
സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിക്കുള്ള പിന്തുണ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. മാത്രമല്ല, അവര്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ വേഗത്തിലാക്കിയത്. മണിപ്പൂരില്‍ നിന്നുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മണിപ്പൂരില്‍ ഏറ്റവും വലിയ കക്ഷിയായിരുന്നത്. എന്നാല്‍ മറ്റു ചെറുകക്ഷികളെ ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ഇപ്പോള്‍ ഈ കക്ഷികള്‍ ബിജെപിയെ കൈവിട്ടിരിക്കുകയാണ്.
മൂന്ന് ബിജെപി എംഎല്‍എമാരാണ് കഴിഞ്ഞദിവസം രാജിവച്ചത്. മാത്രമല്ല ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് കൊണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
കൊണ്‍റാഡ് സാങമയുടെ പാര്‍ട്ടി കോണ്‍ഗ്രസുമായി പുതിയ സഖ്യമുണ്ടാക്കി. സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട് (എസ്പിഎഫ്) എന്നാണ് സഖ്യത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ സഖ്യത്തില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്നു. സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്.
എന്‍പിപിക്ക് നാല് എംഎല്‍എമാരാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. ഒരാള്‍ ഉപമുഖ്യമന്ത്രിയും. മന്ത്രിമാര്‍ രാജിവയ്ക്കുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തത് ബുധനാഴ്ച രാത്രിയാണ്.
കോണ്‍ഗ്രസ് നേതാവും മണിപ്പൂരിലെ മുന്‍ മുഖ്യമന്ത്രിയുമയാ ഓക്രാം ഇബോബി സിങിന്റെ നേതൃത്വത്തിലാണ് എസ്പിഎഫ് സഖ്യം രൂപീകരിച്ചിട്ടുള്ളത്. ബൈറന്‍ സിങ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് എസ്പിഎഫ് ആവശ്യപ്പെട്ടു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ എസ്പിഎഫ് ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു.
എസ്പിഎഫ് സഖ്യം ഗവര്‍ണര്‍ നജ്മ ഹെപ്ത്തുല്ലയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നിവേദനം സമര്‍പ്പിച്ചു. അവിശ്വാസ പ്രമേയത്തിന്‍മേലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും അഭ്യര്‍ഥിച്ചു. ബൈറന്‍ സിങ് സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് നിഗബം ഭൂപേന്ദ്ര മീതി പറഞ്ഞു.
ഒറ്റയടിക്ക് ഒമ്പത് എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപി സര്‍ക്കാരിന് നഷ്ടമായത്. ഇതോടെ ബൈറണ്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. അതുകൊണ്ടുതന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും വിശ്വാസം നേടാനും സര്‍ക്കാരിന് സാധ്യമല്ല. ബിജെപി വീഴുമെന്ന് ഉറപ്പാണ്. എന്നാല്‍ ചില ചരടുവലികള്‍ നടക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.



















No comments