Breaking News

വയനാട്ടിലെ വിദ്യര്‍ഥികള്‍ക്ക്​ ഒാണ്‍​ൈലന്‍ ക്ലാസ്​ ലഭിക്കാനായി രാഹുല്‍ ഗാന്ധി എം.പി 175 സ്​മാര്‍ട്ട്​ ടി.വി കൂടി നല്‍കുന്നു

വയനാട്ടിലെ വിദ്യര്‍ഥികള്‍ക്ക്​ ഒാണ്‍​ൈലന്‍ ക്ലാസ്​ ലഭിക്കാനായി രാഹുല്‍ ഗാന്ധി എം.പി 175 സ്​മാര്‍ട്ട്​ ടി.വി കൂടി നല്‍കുന്നു. ടി.വികള്‍ വിദ്യാര്‍ഥികള്‍ക്ക്​ വിതരണം ചെയ്യാനായി കൈമാറി. ഇത്​ രണ്ടാം തവണയാണ്​ വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി രാഹുല്‍ ടി.വികള്‍ നല്‍കുന്നത്​. ജൂണ്‍ 19 ന്​ തന്‍െറ 50 ാം പിറന്നാളിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക്​ 50 ടി.വി രാഹുല്‍ നല്‍കിയിരുന്നു.

ഒാണ്‍​ൈലന്‍ ക്ലാസില്‍ പ​ങ്കെടുക്കാനാകാത്തതിന്‍െറ വിഷമത്തില്‍ വളാഞ്ചേരിയില്‍ ഒമ്ബതാം ക്ലാസ്​ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്​ത വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ്​ വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി ടി.വി നല്‍കാമെന്നേറ്റ്​ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്​.

No comments