കോവിഡ് വ്യാപനം തടയുന്നതിന് നിരീക്ഷണ സംവിധാനം
പാസിന്റെ ആവശ്യമില്ലാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വയനാട് അതിര്‍ത്തിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ജില്ലയിലെ നിര്‍ദ്ദിഷിട പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും അവര്‍ക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന വ്യത്യസ്ത കളറുകളിലുള്ള സ്റ്റിക്കര്‍ പതിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കൊ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്ന് കളറുകളിലുള്ള സ്റ്റിക്കറുകളുടെ പ്രകാശന കര്‍മ്മം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

No comments