സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷുമായുള്ള സൗഹൃദം അറസ്റ്റിലായ സരിത്തിന്റെ കുടുംബജീവിതം തകര്‍ത്തെന്ന് ബന്ധുക്കള്‍
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷുമായുള്ള സൗഹൃദം അറസ്റ്റിലായ സരിത്തിന്റെ കുടുംബജീവിതം തകര്‍ത്തെന്ന് ബന്ധുക്കള്‍.
പാച്ചല്ലൂര്‍ തിരുവല്ലം റോഡിനു സമീപം താമസിക്കുന്ന സരിത്തിന് ബന്ധുക്കളുടെ ശുപാര്‍ശ പ്രകാരമാണ് യു.എ.ഇ കോണ്‍സലേറ്റില്‍ ജോലി ലഭിച്ചത്. അതിനുമുമ്ബേ, കുമാരപുരം സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. സരിത്തിന്റെ പിതാവിന്റെ സുഹൃത്തിന്റെ മകളായിരുന്നു വധു. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. കോണ്‍സലേറ്റില്‍ വച്ച് സ്വപ്നയുമായി അടുത്തതോടെ സരിത്തിന്റെ കുടുംബജീവിതത്തിന്റെ താളം തെറ്റി. കുടുംബ സുഹൃത്തുക്കള്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

No comments