കോവിഡ് 19 തന്നില്‍ സ്ഥിരീകരിച്ചത് ദൈവത്തില്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താന്‍ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കോവിഡ് 19 തന്നില്‍ സ്ഥിരീകരിച്ചത് ദൈവത്തില്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താന്‍ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ 7 ബുധനാഴ്ച ട്രംപ് വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താണ് ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്.
കോവിഡ് 19 രോഗം അനുഗ്രഹമാണെന്ന് പറയുന്നതിന് പ്രസിഡന്റിനെ പ്രേരിപ്പിച്ചത് കൊറോണ വൈറസ് ബാധിച്ച പതിനായിരക്കണക്കിനു രോഗികളെ ചികിത്സിക്കുന്നതിനുള്ള വാക്‌സിന്‍ ആദ്യം തനിക്കു തന്നെ രോഗവിമുക്തി നല്‍കി എന്നുള്ളതാണ്. ഈ വാക്‌സിന്‍ എല്ലാ രോഗികള്‍ക്കും സൗജന്യമായി നല്‍കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് പറയുന്നു.

No comments