Breaking News

ലഡാക്കിലെ സംഘര്‍ഷാവസ്ഥയില്‍ പരിഹാരം കാണുന്നതിന് ഇന്ത്യ - ചൈന സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ രഹസ്യമായി തുടരുകയാണ്.

 


ലഡാക്കിലെ സംഘര്‍ഷാവസ്ഥയില്‍ പരിഹാരം കാണുന്നതിന് ഇന്ത്യ - ചൈന സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ രഹസ്യമായി തുടരുകയാണ്. ഇതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ( പി.എല്‍.എ) നിയന്ത്രണ രേഖയില്‍ നിന്നും പിന്മാറാന്‍ തയാറാണെന്നും ഇതിനായി ഉപാധികള്‍ മുന്നോട്ട് വച്ചതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശം പരിഗണിച്ചാണ് ചൈന അതിര്‍ത്തിയില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് തയാറായിരിക്കുന്നത്.

എന്നാല്‍, സേനാപിന്മാറ്റം നടത്തുമ്ബോള്‍ രണ്ടു പേരും ഒരുമിച്ച്‌ മാറണം എന്നാണ് ചൈനയുടെ നിലപാട്. ഒരാള്‍ മാറിയ ശേഷം മറ്റൊരാള്‍ മാറരുത്. വീണ്ടും പ്രശ്നം ഒഴിവാക്കാനായി അതിര്‍ത്തിയില്‍ നിന്നും ടാങ്കുകളും, പീരങ്കിപ്പടയുമുള്‍പ്പെടെ ഇരുപക്ഷവും പരസ്പരം ഒരുമിച്ച്‌ പിന്‍മാറ്റം നടത്തണമെന്നാണ് ചൈന പറയുന്നത്.

No comments