തനിക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി ടി തോമസ് എം.എല്‍.എ
കൊച്ചിയില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തില്‍ തനിക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി ടി തോമസ് എം.എല്‍.എ. താന്‍ ഇടപെട്ടത് മധ്യസ്ഥ ചര്‍ച്ചയ്ക്കാണ്.
ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര്‍ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ കാറില്‍ കയറി ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്‍ എന്നായാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.'

No comments