Breaking News

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു ഫ്‌ളാഷ്‌ മാര്‍ച്ച്‌.

  


മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു ഫ്‌ളാഷ്‌ മാര്‍ച്ച്‌. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ അഞ്ചുപേര്‍ മാത്രമാണു പങ്കെടുത്തത്‌.

ചെന്നിത്തലയ്‌ക്കു പുറമേ യു.ഡി.എഫ്‌. കണ്‍വീനര്‍ എം.എം. ഹസന്‍, ആര്‍.എസ്‌.പി. നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍, മുസ്‌ലിം ലീഗ്‌ നേതാവ്‌ ടി.വി ഇബ്രാഹിം എം.എല്‍.എ., സി എം പി നേതാവ്‌ സി.പി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ഉച്ചയ്‌ക്ക്‌ 12 മണിയോടെ രക്‌തസാക്ഷി മണ്ഡപത്തില്‍നിന്നാണ്‌ മാര്‍ച്ച്‌ ആരംഭിച്ചത്‌. ചെന്നിത്തല വിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിച്ചു.

No comments