Breaking News

യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​ ചൈനക്കെതിരായി ശക്തമായ നിലപാട്​ സ്വീകരിക്കുന്നതിലേക്ക്​ നയിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്


 യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​ ചൈനക്കെതിരായി ശക്തമായ നിലപാട്​ സ്വീകരിക്കുന്നതിലേക്ക്​ നയിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​. ചൈനീസ്​ നിരീക്ഷകരെ ഉദ്ധരിച്ച്‌​ സൗത്ത്​ ചൈന മോണിങ്​ പോസ്​റ്റ്​ ആണ്​ ഇക്കാര്യം റി​േപ്പാര്‍ട്ട്​ ചെയ്​തത്​.

ഡോണള്‍ഡ്​ ട്രംപിനും ഭാര്യ മെലാനിയ ട്രംപിന​ും വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചതായുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ്​ ഇത്തരമൊരു നിരീക്ഷണവും ഉയര്‍ന്നു വന്നത്​. ലോകത്താകമാനം ദശലക്ഷം പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു കഴിഞ്ഞു. ഇതില്‍ രണ്ട്​ ലക്ഷം പേരും അ​േമരിക്കക്കാരാണ്.

കോവിഡ്​ ബാധിച്ചത്​ ട്രംപിനെ സംബന്ധിച്ചിടത്തോളം​ നല്ലതും മോശവുമായ വാര്‍ത്തയാണെന്ന്​ ചൈനീസ്​ അക്കാദമി ഓഫ്​ സയന്‍സിലെ യു.എസ്​ അഫയേഴ്​സ്​ സ്​പെഷലിസ്​റ്റ്​ ലിയു വെയ്​ഡങ്​ പറഞ്ഞു.

No comments