Breaking News

ജോസഫിന്റെ പ്രസ്താവന കേരള രാഷ്ട്രീയം കണ്ട കൊടുംചതിയുടെ വ്യാപ്തി തുറന്നുകാണിക്കുന്നതാണെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ.

 


കെ.എം മാണിയുടെ മരണശേഷം നടന്ന പാലാ ഉപതെരെഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം)ന് സ്ഥാനാര്‍ത്ഥി ഇല്ലെന്നും പാര്‍ട്ടി ചിഹ്നം നല്‍കേണ്ടതില്ലെന്നും കാണിച്ച്‌ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചതായി സ്ഥിരീകരിക്കുന്ന പി.ജെ ജോസഫിന്റെ പ്രസ്താവന കേരള രാഷ്ട്രീയം കണ്ട കൊടുംചതിയുടെ വ്യാപ്തി തുറന്നുകാണിക്കുന്നതാണെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ.

2019 ഓഗസ്റ്റ് 23 ന് ചേര്‍ന്ന സ്റ്റിയറിങ്‌ കമ്മറ്റിയില്‍ ഈ തീരുമാനം എടുത്തു എന്ന് സമ്മതിക്കുന്ന പി.ജെ ജോസഫിന്റെ ഇപ്പോഴത്തെ തര്‍ക്കം കത്തയച്ച തീയതിയെക്കുറിച്ച്‌ മാത്രമാണ്. പി.ജെ ജോസഫ് അയച്ച കത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുകയാണ് റോഷി അഗസ്റ്റിന്‍ ചെയ്തത്.

No comments