Breaking News

​െഎ.പി.എല്ലി​െന്‍റ ഇൗ സീസണില്‍ ഏറ്റവും ഗംഭീര തുടക്കം ലഭിച്ച ടീമാണ്​ സ്റ്റീവ്​ സ്​മിത്ത്​ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്​.


 ​െഎ.പി.എല്ലി​െന്‍റ ഇൗ സീസണില്‍ ഏറ്റവും ഗംഭീര തുടക്കം ലഭിച്ച ടീമാണ്​ സ്റ്റീവ്​ സ്​മിത്ത്​ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്​. ഷാര്‍ജയിലെ മൈതാനിയില്‍ നടന്ന ആദ്യ രണ്ട്​ മത്സരങ്ങളില്‍ ഗംഭീര വിജയം നേടിയതിന്​​ ശേഷം ദുബായ്​യിലും അബുദാബിയിലും നടന്ന രണ്ട്​ കളികളില്‍ തോല്‍വിയേറ്റുവാങ്ങിയ രാജസ്ഥാന്​ ഉപദേശവുമായി ഗൗതം ഗംഭീര്‍. രാജസ്ഥാന്‍ ബാറ്റിങ്​ നിര വലിയ പ്രതിസന്ധിയിലാണെന്നും ബാറ്റിങ്ങിനെ മാത്രം ഇനിയും ആശ്രയിച്ച്‌​ മുന്നോട്ടുപോയാല്‍ ടൂര്‍ണമെന്‍റില്‍ രാജസ്ഥാന്​ കൂടുതല്‍ ആയുസുണ്ടാവില്ലെന്നും ഗംഭീര്‍ ഇ.എസ്​.പി.എന്‍ ക്രിക്കിന്‍ഫോയോട്​ അഭിപ്രായപ്പെട്ടു. റോബിന്‍ ഉത്തപ്പയും റയാന്‍ പരാഗും ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു.

No comments